സ്ത്രീസുരക്ഷയ്ക്ക് തോക്കുകളുമായി കേന്ദ്ര ആയുധ ഫാക്ടറി
'വനിതാ സുരക്ഷാരംഗത്ത് ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ വിലപ്പെട്ട സംഭാവന' എന്ന വാചകവുമായി റിവോള്‍വര്‍ ബുക്കുചെയ്യാനുള്ള പരസ്യം ഞായറാഴ്ചയാണ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. നിലവില്‍ ആയുധലൈസന്‍സ് ഉള്ളവര്‍ക്കാണ് തോക്ക് വാങ്ങാനാകുക. ടൈറ്റാനിയം ലോഹസങ്കരത്തിലുള്ള തോക്കിന് ലക്ഷം രൂപയോളം വില വരും. 700 ഗ്രാമാണ് ഭാരം. ആറ് റൗണ്ട് വെടിവെക്കാനുള്ള തിരയുണ്ടാകും. വാങ്ങുന്നവര്‍ തോക്ക് ലൈസന്‍സിന്റെ പകര്‍പ്പും ലൈസന്‍സ് നല്‍കിയ അധികാരികളുടെ എതിര്‍പ്പില്ലാ രേഖയും വാങ്ങണം. ഡിമാന്‍ഡ് ഡ്രാഫ്റ്റായി പണമടച്ചാല്‍ സാധനം വാങ്ങേണ്ട ദിവസം പിന്നീട് അറിയിക്കും.
കാണ്‍പുരിലെ ഫീല്‍ഡ് ഗണ്‍ ഫാക്ടറിയാണ് പരസ്യം ചെയ്തിരിക്കുന്നത്. നേരത്തേ മാര്‍ക്ക് -ത്രീ റിവോള്‍വര്‍ ബുക്കുചെയ്തവര്‍ക്ക് സ്ത്രീസുരക്ഷാ പദ്ധതിയായ 'നിര്‍ഭീകി'ലേക്ക് മാറാനുള്ള അവസരമുണ്ടെന്നും പരസ്യത്തില്‍ പറയുന്നു.
No comments:
Post a Comment